തിരുത്ത്‌

തിരിച്ച്‌ നൽകുക

നരകമൊക്കെയും

ഉടഞ്ഞവാക്കിന്റെ

കറുത്ത ശംഖുകൾ;

തുളഞ്ഞ കണ്ണുകൾ

തിരിച്ച്‌ നൽകുക

തിരക്കിനാവുകൾ

വിഴുപ്പിലേയ്‌ക്കല-

ഞ്ഞടിഞ്ഞ രാവുകൾ

കഴിഞ്ഞ ജന്മത്തിൻ

ജ്വരത്തുരുത്തുകൾ;

നിനക്കുമാത്രമായ്‌

കരുതിവെച്ചൊരു

തപിച്ച പുസ്‌തകം

മരിച്ചൊരോർമ്മതൻ

നദിത്തിളപ്പുകൾ.

Generated from archived content: jan_poem5.html Author: bijoy_chandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here