ഇന്നലത്തെ മഴ
മനസ്സിനെ തൊട്ടുണർത്തിയ നിമിഷം
മഴയ്‌ക്ക് തൊട്ടുമുമ്പുളള നേർത്ത കാറ്റ്
നിന്റെ മൃദുവായ തലോടൽ പോലെ,
ഓരോ തുളളിയും
എന്നിലെ ഓരോ നോവുകളെ
ഉണർത്തുകയായിരുന്നു
ഇടതടവില്ലാതെ പെയ്‌തൊഴിഞ്ഞ
മഴയുടെ ശബ്‌ദം നിന്റെ
വാശിയേറിയ കുസൃതിപോലെ
ആരാരും അറിയാതെ
എല്ലാം ഞാൻ ഒരു നേർത്ത
നിശ്വാസത്തിലൊതുക്കി
അതെ
ഇന്നലെത്തെ മഴ, മനസ്സിനെ
തൊട്ടുണർത്തിയ നിമിഷം
മനസ്സ് ആർദ്രമായ നിമിഷം.
Generated from archived content: sept_poem28.html Author: beena_p_menon