സ്ഥിരം വാർത്തകൾ മടുത്തുതന്നെയാണ് ഞാനിന്ന് പത്രം വലിച്ചെറിയാൻ തുടങ്ങിയത്. അതേ ആവേശത്തിൽതന്നെ പത്രത്തെ തിരിച്ചുവലിക്കാതിരിക്കാൻ കഴിഞ്ഞില്ല. വളരെ ആകസ്‌മികമായി ഒരു പരസ്യം വലുതായി…..വലുതായിവന്ന് ഇങ്ങനെ വായിക്കപ്പെട്ടുഃ
“മനുഷ്യനെ തൂക്കിവില്‌ക്കുന്നു. ന്യായമായ വിലയിൽ!‘
പരസ്യത്തിന്റെ ചൂണ്ടയിൽ ഞാൻ കോർക്കപ്പെടുകയായിരുന്നു.
”തിരുഃ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ന്യായവിലയ്‌ക്ക് ഏത് പ്രായത്തിലുളളവരെയും തൂക്കിവില്‌ക്കുന്നു. തൂക്കിക്കൊടുക്കാനുളളവർക്കും ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനങ്ങളിൽ തുടങ്ങുന്ന ഈ പ്രോജക്‌ടിലൂടെ മാലിന്യസംസ്‌കരണമെന്ന കീറാമുട്ടിയിൽനിന്നും നരഹത്യാവ്യവസായികൾക്ക് ആശ്വാസം ലഭിക്കുമെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു…!“
Generated from archived content: story9_sep2.html Author: bc_mohanan_ayilur