ആവാസവ്യവസ്ഥ

രോഗി ദേവാലയത്തിലെത്തി ഉളളുരുകി പ്രാർത്ഥിച്ചു. “കർത്താവേ…രോഗമകറ്റണേ. ആയുസ്സു നീട്ടിത്തരണേ…”

കണ്ണുതുറന്നപ്പോൾ അടുത്തൊരാൾ മുട്ടുകുത്തിനിന്നു കണ്ണീരൊഴുക്കുന്നു.

പുറത്തുവന്ന്‌ അവർ പരിചയപ്പെട്ടു.

“സ്‌നേഹിതാ, എന്താണു പ്രശ്‌നം. എന്തെങ്കിലും മാറാരോഗം?”

“ഈയിടെയായി കച്ചവടം തീർത്തും കുറവാണ്‌. കച്ചവടം വർദ്ധിപ്പിച്ച്‌ സാമ്പത്തിക ബുദ്ധിമുട്ടുകളിൽനിന്ന്‌ കരകയറ്റണമെന്ന്‌ അപേക്ഷിക്കുകയായിരുന്നു.”

“എന്താണ്‌ കച്ചവടം?”

“ശവപ്പെട്ടിക്കച്ചവടം.”

Generated from archived content: jan_story1.html Author: babu_puthenparamban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here