ഞാനല്ലേ…

മൗനത്തിനു മൂര്‍ച്ചകൂട്ടി
വാക്കുകളുടെ നാവറുത്തു
കാടിന്‍ വിറയലെടുത്ത്
കാറ്റിനു ശീല്‍ക്കാരമൊരുക്കി
നക്ഷത്രവെളിച്ചമെടുത്ത് ഇരുട്ടിനെ തുളച്ചു,
കരയെടുക്കാന്‍ കടലിനെ തിരയായുന്തി
തീയ്ക്ക് തീറെഴുതി കനലായ് ചുവന്നു!

Generated from archived content: poem2_may07_12.html Author: b.indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English