മുറ്റത്ത് കൊഴിഞ്ഞുകിടന്ന
പഴുത്ത മാവിലയിൽ
മഞ്ഞുതുളളികൾ പുതച്ച്
ഒരു വിരുതൽ
ചുരുണ്ടുകൂടിക്കിടപ്പുണ്ട്
അവനെന്നും കുരുടനായിരുന്നു
അവന്റെ ശരീരത്തിന്
ചോരയേക്കാൾ
ചുവപ്പാണ് നിറം
അനേകം കാലുകൾ
കൊണ്ടാണവൻ നടക്കുന്നത്
മെത്തയിൽ പിടിച്ച്
കിടത്തിയാൽ
കിടക്കാത്തവൻ
ചെറിയ കുട്ടികൾക്കവൻ
കമ്പിത്തിരിയാണ്
കുറേ വൈകിയിട്ടാണെങ്കിലും
ഒരിക്കൽ എനിക്കവനെ
ബോദ്ധ്യപ്പെട്ടു
എന്റെ ഞരമ്പുകളിലെ
ചോരയിൽനിന്നും
കുറച്ചുഭാഗം
കാണാതായപ്പോൾ.
Generated from archived content: sept_poem5.html Author: asha_sreekumar