ജാലകത്തിലൂടെ മഴയെ
മനസ്സിൻ കണ്ണാടിയിൽ പകർത്തുമ്പോൾ
ചില യാഥാർത്ഥ്യങ്ങൾ ഞാനെൻ
മനസ്സിൻ കണക്കുപുസ്‌തകത്തിൽ കുറിച്ചിട്ടു
മുറിപാടുകളെ തഴുകിയുണർത്തുന്നതിൽ
പരാജിതനായി കാറ്റ് കണ്ണുകളടച്ചു
കാലത്തിൻ ഘടികാരത്തിൽ
സമയം വഴിതെറ്റിയോടുന്നു
നിറപ്പകിട്ടില്ലാത്ത പതാകകൾ
മനസ്സിൻ അതിരുകളിൽ പാറിക്കളിക്കുന്നു.
പകലുകൾ മനസ്സിൽ മിഥ്യതൻ
രാവുകൾ ചമയ്‌ക്കുമ്പോൾ കണ്ട
ദിവാസ്വപ്‌നങ്ങളെല്ലാം ഇരുളിലാഴുന്നു.
Generated from archived content: poem6_sep2.html Author: aparnasudha