വരമുദ്രകൾ

കുറവുകൾ കൂട്ടുകാർ

പിഴവുകൾ നേട്ടങ്ങൾ

ത്രിശങ്കുസ്വർഗ്ഗമെൻ ഗേഹം

ദുരിതവരമുദ്രകൾ

കദനാട്ടഹാസങ്ങൾ

ശാപസൗഭാഗ്യമെൻ ജന്മം

കരിമുഖത്തെളിവുകൾ

സാന്ത്വനക്കളവുകൾ

മൗനവാചാലമെൻ മോഹം

വ്യർത്ഥസൻമാർഗ്ഗികൾ

സ്‌നേഹവൈരാഗികൾ

ഏകാന്തബന്ധമെൻ സ്വന്തം

വിസ്‌മൃതസ്‌മരണകൾ

വിസ്‌മയഭാഗ്യങ്ങൾ

പിൻവിളിവാതിലെൻ സൗഖ്യം

പതനപ്പടവുകൾ

ലാഭപ്പതിരുകൾ

നഷ്‌ടപ്പൊലിമയെൻ സ്വാർത്ഥം

പൊളളും തണുപ്പുകൾ

നോവിൻ തിമിർപ്പുകൾ

വൃദ്ധയുവത്വമെൻ ഭാവം

മിഥ്യയാഥാർത്ഥ്യങ്ങൾ

ശക്തിദൗർബല്യങ്ങൾ

തൂവൽപ്പടവാണെൻ പുണ്യം.

Generated from archived content: sept_poem46.html Author: anchal_devarajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here