പ്രിയേ പ്രിയേ നിന്നെയോർത്ത്
വിലാപകാവ്യം പൊഴിക്കുവാനോ,
‘കൊലുസ് നിന്റെ കാലിലെങ്കിലും
അതിന്റെ കൊഞ്ചലെൻ നെഞ്ചിലാണ്’
എന്ന് പ്രണയലേഖനം കുറിക്കുവാനോ
വയ്യെന്റെ മോളേ! കാരണം ഞാൻ
മോഡേൺയുഗത്തിലെ ഫാസ്‌റ്റ്‌ട്രാക്കിൽ
ബൈക്കിൽ കറങ്ങുന്നൊരു കാമ്പസ്‌ഹീറോ
ഡേറ്റിംഗിനു നമുക്കുപോകാം
മാറ്റിനിയൊന്നു കാണാം
ഇംഗ്ലീഷ് പടം തന്നെ വേണം
സ്‌നാക്‌സും കോളയും കരുതിടേണം
ടിക്കറ്റ് മുൻകൂട്ടി ബുക്കുചെയ്യാം
മൊബൈൽഫോൺ പ്രത്യേകമൊന്നു വാങ്ങാം
എസ്.എം.എസ് ചെയ്യാൻ മറന്നിടല്ലേ
മിസ്‌കോളിൽ ക്ലാസുകൾ കട്ടുചെയ്യാം
ഇനിമുതൽ ടൈറ്റ്‌ജീൻസ് ധരിച്ചിടേണം
മൺഡേ റ്റു വെനസ് ഡേ നമ്മൾമാത്രം
ബാക്കി ദിവസങ്ങളിൽ
നിനക്കാർക്കും ഡേറ്റുനൽകാം
നിന്നോടു നീതി ഞാൻ പുലർത്താം
മറ്റുളള ബോയ്‌സിനെപ്പോലെതന്നെ
രാവിലെ ശീതൾ, ഉച്ചയ്‌ക്ക് കവിത
വൈകിട്ട് ഹണി എന്നിങ്ങനെ
നമുക്കില്ല നമ്മൾക്കിടയിൽ നമ്മളൊന്നുമാത്രം
പറഞ്ഞതെല്ലാം സമ്മതമാവുകിൽ
ഈ വർഷത്തേക്കു കരാറുറപ്പിച്ചീടാം
മോണിംഗിൽ ബൈക്കുമായി ഞാനെത്തിടാം
മൺഡേ റ്റു വെനസ്‌ഡേ മാത്രമെൻ പ്രിയേ
അല്ലാത്ത ഡേകളിൽ ബെസ്‌റ്റ് ഫ്രണ്ടാണു നാം!
Generated from archived content: poem2_jan13_06.html Author: anasm_asharaf