എന്റെ പുണ്യം

ആദ്യമായ്‌ ജീവാമൃതമെൻ

ചൂണ്ടിലിറ്റിച്ച ധന്യതേ

ആദ്യവാത്സല്യരേണുക്കൾ

പുതപ്പിച്ച പുണ്യമേ

തേജോമയി, നിന്റെ നാമം ദിവ്യാക്ഷരം

ചേതോഹരം, നാവിലാദിമന്ത്രാക്ഷരം

ചേലാർന്നെൻ കാലടി മുന്നിലേയ്‌ക്കാനയി-

ച്ചാലസ്യമേലാതുയരത്തിലെത്തിച്ച സത്യമേ…

സാന്ത്വനമായ്‌, നിത്യപ്രാർത്ഥനയായെന്നെ

പിൻതുടർന്നെത്തുന്ന ശക്തി നീ.

Generated from archived content: poem3_may15_07.html Author: ananthiraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here