പ്രാതഃകാലത്തിൽ സന്ധ്യാവേളയിൽ
സുഖസാന്ദ്രമംശുമാലിതൻ
കരലാളനാമൃതം ധന്യം
ലോലലോലമാമേതോ
തൂവലിൻ സ്‌പർശംപോലെ
സാന്ത്വനമേകും സ്വമാതാവിൻ
തലോടൽപോൽ
പരിപാവനമല്ലീയിവിടം, കുളിർതെന്നൽ
ഊഞ്ഞലാടുമീ ചോട്ടിലുണരും കുളിർമയിൽ
സ്വച്ഛമായിളവേല്‌ക്കാൻ, സ്വച്‌ഛന്ദം വിഹാസ്സിൽ
ശുഭ്രമേഘങ്ങൾക്കൊപ്പം
നീന്തുവാൻ നീരാടുവാൻ.
Generated from archived content: poem1_jan14_10.html Author: ananthiraj