വിസ്‌മയസത്യങ്ങൾ

മർത്യനെച്ചുഴുന്നതെല്ലാം വിചിത്രമാം

വിസ്‌മയ സത്യങ്ങളല്ലേ

വാക്കുകൾ കൊണ്ടൊരു

സാഗരം തീർക്കിലും

എന്തോ പറയുവാൻ നാം മറക്കും

നയനപഥങ്ങളിൽ മിഴിയലയുമ്പോഴും

എന്തോ നാം കാണാതിരിക്കും

ജനസഞ്ചയത്തിൽ സദാ

ലയിക്കുമ്പോഴും

ഒരുവേള നാം തനിച്ചാവും

പകരുന്ന സ്‌നേഹത്തിൻ

കണികയൊരല്പമായ്‌-

എവിടെയോ നാമൊളിപ്പിയ്‌​‍്‌ക്കും

ആയിരം ശരികളിലൊരു

തെറ്റുതിരയുവാൻ

മനസുകൾക്കുത്സാകമേറും

അതിഗഹനവൃത്തിയിൽ

വ്യാപരിക്കുമ്പോഴും

മനമെവിടെയോ യാത്രയ്‌ക്കൊരുങ്ങും

അനർഗ്ഗളമാമർത്ഥ സംപുഷ്‌ടമൊഴികളിൽ

ഒരു പിഴവാക്കു നാം പറയും

സ്വപ്‌നസാക്ഷാത്‌കാര വേളകൾ;

തൽക്ഷണം വ്യർത്ഥതയും വന്നുചേരും

ജീവിതസരണിയിൽ ‘വിസ്‌മയസത്യങ്ങൾ’

ഗതിഭേദമില്ലാതെ വീണ്ടും…

Generated from archived content: sept_poem50.html Author: ajith_kottamuri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here