നഷ്‌ടപ്പെടുന്നത്‌

നഷ്‌ടം കുറിയ്‌ക്കുന്ന പട്ടിക നീളുന്നു-

വീണ്ടുമനന്തമായ്‌ത്തന്നെ

നഷ്‌ടപ്പെടുന്നുണ്ട്‌ മർത്യമനസ്സിന്റെ

സ്‌നേഹാർദ്ര ഭാവതലങ്ങളൊക്കെ

മലയാളനാടിനു നഷ്‌ടപ്പെടുന്നുണ്ട്‌

മലയാളഭാഷയെത്തന്നെ

ബാല്യകുതൂഹലം നഷ്‌ടപ്പെടുന്നൊരാ-

ബാല്യമനസ്സുകളേറെയുണ്ട്‌

സ്‌നേഹനീരൊഴുകുന്നതില്ലാ മനസ്സുകൾ

ഊഷരഭൂമികളായി

‘മാംസനിബദ്ധമല്ലാത്തരാഗം’ പഴയ-

പ്രണയകാവ്യങ്ങളിൽ മാത്രമായി

ഒരു ദുഃഖസത്യമറിയുക; നമ്മളെ-

നഷ്‌ടമായ്‌ത്തീർന്നു; നമുക്കുതന്നെ.

Generated from archived content: poem2_mar20.html Author: ajith_kottamuri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English