പൂവുകൾക്കിടയിൽനിന്നും
മുളളുകൾ അടർത്തി
അവൻ പുഞ്ചിരിച്ചപ്പോൾ
തെറിച്ച തെറ്റാടികൊണ്ട്
നക്ഷത്രമാലാഖ അവനെ കടാക്ഷിച്ചു.
മലമുകളിലേക്ക് കല്ലുരുട്ടിയെത്തിയപ്പോൾ
പുലിപ്പാൽ കറന്ന
ദിവ്യൻ പേരുകൊടുത്തു
അകക്കെട്ടിലമ്മ ത്രിശൂല ദംഷ്‌ട്രയാൽ
നാവിൽ നിറച്ചു ദുരിതചഷകം
ജ്വരമാർന്ന കനവിന് സഹജബോധം
പുസ്‌തകം ചിതൽതിന്നാൽ
മണ്ണിന്റെ ഗന്ധം!
തിരിഞ്ഞുനോക്കരുത്
തണൽമരച്ചായ്‌വിൽ
മാംസമൊഴിഞ്ഞപ്പോൾ
നക്ഷത്രത്തെ അവൻ ശാസിച്ചു
നാവിൻചുരിക വരമൊഴിയായി
പന്തിരുകുലങ്ങളിൽ
സ്‌തന്യം നുണയാതെ
കനലുകൾ വെന്തു
കരുണയല്ല കാമം
വായകീറിയവൻ വാക്കുകൊടുത്തിട്ടുണ്ട്!
Generated from archived content: poem11_june_05.html Author: ajith_kc