അമ്മ,അണ്ണാറക്കണ്ണൻ

അമ്മ

അമ്മയമ്മ എന്നുടെയമ്മ

താരാട്ടുപാടുന്നൊരെന്നമ്മ

അമ്മയെക്കണ്ടാൽ

സന്തോഷം തോന്നും

എന്നുടെയമ്മ പൊന്നമ്മ

താരാട്ടുപാടിയുറക്കിത്തരുവാൻ

കൂട്ടിന്നുണ്ടെന്നുമെന്നുടെയമ്മ.

അണ്ണാറക്കണ്ണൻ

ചിൽ ചിൽ പാടി മാവിൽക്കേറും

തീറ്റക്കൊതിയൻ അണ്ണാനേ

മാമ്പഴമൊന്നും കിട്ടീല്ലെങ്കിൽ

മാവിൽനിന്നും ചാടല്ലേ.

Generated from archived content: sept_poem2.html Author: aiswarya_c_sunil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here