പട്ടിപിടുത്തം

നേരം പുലരുന്നതേയുളളൂ. അയാൾ സിറ്റൗട്ടിൽ പത്രത്തോടൊപ്പം കടുംകാപ്പി കുടിച്ചുറക്കുകയായിരുന്നു. പുതുതായി കൊണ്ടുവന്ന ഗ്രേലെയ്‌ഡിന്‌ പരിശീലകൻ നിർദ്ദേശം നൽകുന്നതും നോക്കി മകൻ കാർപോർച്ചിൽ നില്‌ക്കുന്നു.

അമ്പതിനായിരം നൽകിയാണ്‌ ഗ്രേലെയ്‌ഡിനെ വാങ്ങിയത്‌. ഒരു പരിചാരകനെയും പരിശീലകനെയും പ്രത്യേകം വെച്ചു. ഗ്രേലെയ്‌ഡ്‌ മുന്തിയ ഇനം നായയാണ്‌. ഇപ്പോൾ അപൂർവമായേ ഈ ജനുസിൽപ്പെട്ടതിനെ കിട്ടാറുളളൂ.

ഒന്നോ ഒന്നരയോ ലക്ഷം കൊടുത്താലും ഇത്തരമൊന്നിനെ തരപ്പെടുത്തണമെന്ന്‌ അയാൾ നേരത്തെ വിചാരിച്ചിരുന്നു. ഒത്തുവന്നത്‌ ഇപ്പോഴാണ്‌. അപ്പനും അമ്മയും എതിർത്തതാണ്‌. അവർക്കെന്തറിയാം ഇന്നത്തെ ലോകത്തെപ്പറ്റി? കിടപ്പിൽ കിടന്ന്‌ തൂറുകയും മുളളുകയും ചെയ്യുന്നവർ ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരിക്കുകയുമില്ല.

പത്രവായനയ്‌​‍്‌ക്കിടയിലും അയാൾ നായ്‌ക്കുട്ടിയുടെ പരിശീലനം ശ്രദ്ധിക്കുകയായിരുന്നു. ഉശിരുളളവനാണ്‌. ശൗര്യം കുറച്ച്‌ കൂടുതലാണ്‌. ഇനി മത്സരങ്ങളിൽ അവനെ ഇറക്കണമെന്ന്‌ അയാൾ ഉറച്ചു.

പുറത്ത്‌ ബഹളം കേട്ട്‌ മകൻ ഗേറ്റ്‌ കടന്ന്‌ പോകുന്നതയാൾ ശ്രദ്ധിച്ചു. എന്തൊക്കെയോ കലമ്പൽ പുറത്തു നടക്കുന്നു. അല്‌പം കഴിഞ്ഞ്‌ കയറിവന്ന മകൻ പറഞ്ഞു.

“പട്ടിയെ പിടുത്തക്കാര്‌ ഇറങ്ങിയിട്ടുണ്ട്‌. കണ്ണിൽ കണ്ടതിനെയൊക്കെ പിടിക്കുന്നു.”

ഇതുകേട്ട അയാൾ മകനോട്‌ കുറച്ച്‌ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുഃ

“ഒരു മുപ്പത്‌ മോഡൽ വൃദ്ധദമ്പതികൾ അകത്തുണ്ട്‌. വേണമെങ്കിൽ പിടിച്ചോണ്ടു പോകാൻ പറ.”

മകൻ ഒരുനിമിഷം അപ്പനെ നോക്കി. വീണ്ടും പുറത്തേക്ക്‌ ഓടുന്നതിനിടയിൽ അവൻ സ്വയം ചോദിച്ചു. ‘കൂട്ടത്തിൽ ഈ അമ്പത്‌ മോഡലിനെക്കൂടി പിടിപ്പിച്ചാലോ?“

Generated from archived content: story6_sep.html Author: abraham_thadiyur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English