1986 ജനുവരി 17-ാം തീയതിയാണ് ഒരു ഇൻലന്റ് മാസിക രൂപത്തിൽ ഉൺമ പുറത്തിറങ്ങുന്നത്. ഇന്ന് ഇരുപത്തിനാല് പേജുകളുളള ഒരു മിനിമാഗസിനാണ് ഉൺമ. നൂറനാട് മോഹനാണ് ഉൺമയുടെ സാരഥി. എഴുതിത്തെളിഞ്ഞവരും എഴുതിത്തുടങ്ങു വരും ഉൺമയ്‌ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്തിന്, എം.ടിയും, മാധവിക്കുട്ടിയും, മുകുന്ദനും, സക്കറിയയുമെല്ലാം ഉൺമയിലെഴുതുമ്പോൾ ഒപ്പം നമ്മൾ കേട്ടുപരിചയമില്ലാത്ത, പുതുമുഖങ്ങളും ഉൺമയിൽ പ്രത്യക്ഷപ്പെടുന്നു. പല മാധ്യമ മുത്തശ്ശിമാർപോലും പറയാൻ മടിക്കുന്ന ചില സത്യങ്ങൾ നമുക്ക് ഉൺമയിലൂടെ കാണാം. കഥകളും, കവിതകളും മാത്രമല്ല, ശക്തമായ ലേഖനങ്ങളും ഉൺമയിലുണ്ട്. നേരു പറയാനുളള ഉൺമയുടെ ആർജ്ജവം മലയാളത്തിന്റെ അനുഗ്രഹമാണ്.
Generated from archived content: about.html