പറന്നുവന്നെൻ പുരയുടെ മേലെ
കറുകറുത്തൊരു കയുന്ന കാക്ക
വിരുന്നുവരുന്നു കുടുംബത്തിലാരോ
അരികഴുകവേ പറഞ്ഞമ്മ സ്വയം
മരിച്ചുപോയവർ ജനിക്കും കാക്കയായ്
തിരിച്ചറിയും പോലവർക്ക് ബന്ധങ്ങൾ!
മരിച്ചുപോയെന്റെ കണവനീ കാക്ക
ചെരിഞ്ഞുനോക്കുന്നു പറഞ്ഞു മുത്തശ്ശി
ഒരുകൂട്ടം കാക്ക പറന്നുവന്നപ്പോൾ
മരിച്ചുപോയവരയൽപ്രദേശക്കാർ
ചെരിഞ്ഞുനോക്കുന്നു കറുത്ത കാക്കക-
ളരിയുണങ്ങുന്ന പരന്നപാത്രത്തിൽ
അരികൊറിച്ചോളൂമതിവരുവോളം
പരിചയക്കാരെ വിളിക്കല്ലേയിനി!
Generated from archived content: poem3_june_05.html Author: a_gangadharan
Click this button or press Ctrl+G to toggle between Malayalam and English