പറയുവാൻ വന്ന പരമരഹസ്യം
പറയാതെ നിർത്തി പൊടുന്നനെയന്ന്
പറയാതെതന്നെ അറിഞ്ഞതല്ലെ ഞാൻ
നിറകുടംപോലെ നിറഞ്ഞതിൻ സ്‌നേഹം
കറപുരളാത്ത കരളലിയുന്ന
മറകൾ തീർക്കാത്ത മലർവനികയിൽ
നിറവിളക്കായ് നീയൊളി പകരുന്നു
നറുനിലാവിന്റെ അകത്തളങ്ങളിൽ
പണിപ്പുരയിൽ ഞാൻ പണിപ്പെടുമ്പോഴും
കണക്കുകൾകൂട്ടി കുഴയുന്നേരത്തും
അകലെനിന്നുനിൻ കരിനീലകൺകൾ
പകുത്തെടുക്കുന്നു വ്യഥകൾ മാത്രമായ്!
Generated from archived content: poem22_sep.html Author: a_gangadharan
Click this button or press Ctrl+G to toggle between Malayalam and English