എ.അയ്യപ്പന്റെ നാല്‌ കവിതകൾ

പോത്തും വേദവും

വെട്ടാൻ വരുന്ന പോത്തേ

വേദമോതാം

കേൾക്ക്‌.

മരവും തലയും

പഞ്ഞിമരംതന്ന

കുപ്പായം

അപ്പൂപ്പന്റെ തലപോലെ.

ഇറവെളളത്തിൽ ആകാശം

ഇവവെളളം കണ്ടപ്പു

പറഞ്ഞു;

‘ഇതിലും കാണാം

ആകാശം…’

പിറന്നാൾ

എന്നോളം വളർന്ന

കുഞ്ഞൊരുത്തൻ

എന്റെ പിറന്നാളിൽ വന്നിരുന്നു.

എന്നോടവനന്നു

ചോദിച്ചുഃ

“നാളെയെവിടെപ്പെരുന്നാള്‌

എന്നും രുചിതരും പെരുന്നാള്‌?”

Generated from archived content: poem1_sept1_06.html Author: a_ayyapan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here