ഉദയം തേടി

അരിവാളുകൾ കതിരുകളെ

അന്വേഷിച്ചുകൊണ്ടിരുന്നു

ചുറ്റികകൾ പഴയ

ഇരുമ്പാണികളെയും.

അടിയാളന്റെ വഴിയമ്പലങ്ങളിലെ

ഇരുട്ട്‌ നീക്കം ചെയ്യാൻ

നക്ഷത്രത്തിനായില്ല

മർദ്ദിതന്റെ പേരക്കുട്ടികളുടെ

അധികാര വടംവലിയിൽ

അതു വിലപിച്ചുകൊണ്ടേയിരുന്നു!

Generated from archived content: poem9_novem5_07.html Author: a.s_sudeer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here