ബലിനിലം

പരലുകൾ പാഞ്ഞ കുളങ്ങളിൽ നിന്ന്‌

കോരിയെടുത്തത്‌

ഒരു കുമ്പിൾ നിറയെ ചോര.

ഉഴുതുമറിച്ച വയലുകൾ നിറയെ

അസ്ഥികളും തലയോടുകളും

ട്രാക്ടറിന്റെ ഇരമ്പലിൽ

മണ്ണിന്റെ വിതുമ്പൽ ആരും കേട്ടില്ല

മണ്ണെരിഞ്ഞല്ലോയെന്ന കിളവന്റെ കരച്ചിൽ

ഞാനും കേട്ടില്ല.

Generated from archived content: poem6_mar31_07.html Author: a.s_sudeer

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English