അജ്ഞാനം അനന്തം

മൂലോകദൈവങ്ങളും മുനിഞ്ഞു കത്തുന്നു
നാല്ക്കവലകൾ മണിമേടകൾ
മിന്നുന്നു.
പള്ളിമണികളിലേമ്പക്കം
മുഴങ്ങുന്നു
പള്ളിക്കൂടങ്ങളിൽ മണിയോടു
പൊട്ടുന്നു.

പലനിറകൊടികൾ അരിപ്പ-
തീർക്കുന്നു
വിപ്ലവം തെരുവിലറച്ചു-
നില്ക്കുന്നു
മനുഷ്യനോ, മറക്കുമനന്ത
നീതികേടും
മരിക്കും ഈ നിതാന്ത
മനുഷ്യത്വവും.

പട്ടണനെറികൾ
പട്ടം പറത്തുമ്പോൾ
പട്ടിണിപ്പാവങ്ങൾ-
എന്തറിവൂ
തുറിച്ചു നോക്കേണ്ടൊരീ
കൺകണ്ട ദൈവങ്ങൾ
കൺകെട്ടി നില്ക്കുന്ന-
നനന്തമജ്ഞാതമായ് …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here