രാഘവേട്ടനെ എനിക്കറിയുമെങ്കിലും എന്നെ രാഘവേട്ട നറിയില്ല , എന്നതാണ് എന്റെ ബോധ്യം . തെറ്റാവാം… ശാരിയുമാകാം …. അതെന്തെങ്കിലുമാകട്ടെ . കുറച്ചു നാൾ മുൻപ് രാഘവേട്ടനെ ഞാൻ കണ്ടത് ഞങ്ങളുടെ നാട്ടിലെ കുഞ്ഞു കവലയിൽ വെച്ചാണ്. ചെറിയ ഒരു കടയും, ഏറിവന്നാൽ നാലോ അഞ്ചോ ആൾക്കാർ ഒത്തുകൂടുന്ന ഒരു ചെറിയ കവല.അടുത്തുള്ള ഒരുവീട്ടിൽ നിന്നും രാഘവേട്ടനും കൂടെ കുറച്ചു പേരും ഇറങ്ങിവരുമ്പോഴാണ് എന്നെക്കാണുന്നത് … എന്നെ കണ്ടപ്പോൾ…..
“ഇത് രമേശൻ ഞങ്ങളുടെ യുവ സ്ഥാനാർത്ഥിയാണ് . ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ടുവരണം അതാണ് പുതിയ നയം….. ആദർശധീരൻ , കർമ്മനിരതൻ , സർവ്വസമ്മതനും, എന്തിനു പറയുന്നു അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയുമാണ് … അപ്പോൾ വോട്ട് “……. “ തീർച്ചയായും “.
എല്ലാ വോട്ടറും പറയുന്ന സ്ഥിരം പല്ലവി ഞാനും ആവർത്തിച്ചു. ഇപ്പോൾ എനിക്ക് ബോധ്യമായി രാഘവേട്ടന് എന്നെ അറിയാം. മനസിന് എന്തോ ഒരു സന്തോഷം തോന്നി എന്റെ ഇതുവരെ ഉള്ള ധാരണ തിരുത്തപ്പെട്ടു. ശരിയാണ് രാഘവേട്ടന് എന്നെ അറിയാം.
കുറച്ചുനാളുകൾക്ക് ശേഷം തിരഞ്ഞെടുപ്പുനടന്നു . യുവ സ്ഥാനാർത്ഥി പരാജയപ്പെട്ടു. അതങ്ങനെയാണല്ലോ ഒന്നുകിൽ ജയിക്കും അല്ലെങ്കിൽ തോൽക്കും. എന്തെങ്കിലുമാവട്ടെ കാലം അതിന്റെ വഴിക്കുപോയികൊണ്ടിരിക്കുന്നു…. ഇതിനിടയിൽ എനിക്കൊരു ആവശ്യം വന്നു, തോറ്റ സ്ഥാനാർത്ഥിയെ ഒന്ന് കാണണം.
ഇത് ആലോചിച്ചു അവരുടെ പാർട്ടിഓഫീസ് ലക്ഷ്യമാക്കി പോകുമ്പോൾ , അതാ എതിരെ രാഘവേട്ടന് , മനസിന് ആശ്യാസമായി. ഞാൻ ആവശ്യം അറിയിച്ചു.
എന്തിനാണ് അവനെ കാണുന്നത് ? … എന്തെങ്കിലും ഇടപാടുണ്ടോ ? ഉണ്ടെങ്കിൽ സൂക്ഷിച്ചോ . അവൻ ഭയങ്കര തരികിടയാണ് , ….. അപ്പോൾ ആലോചിക്കൂ സുഹൃത്തുക്കളെ ആരാണ് തരികിട…ശെരിക്കും മലയാളത്തിൽ അങ്ങനെ ഒരു പ്രയോഗം ഉണ്ടോ? തരികിട .. അറിവില്ലാത്തവന്റെ ഒരു ചോദ്യം ആയി കണക്കാക്കുക…