ആരോടും ഒന്നും പറയാതെ വീട്ടിൽ നിന്നിറങ്ങുക. ആദ്യം കാണുന്ന ബസ്സിനു കൈ കാണിക്കുക.അപരിചിതമായ സ്റ്റോപ്പിൽ ഇറങ്ങുക. മുന്നിൽ കാണുന്ന വഴി എങ്ങോട്ടേയ്ക്കുള്ളതാണെന്ന് ആലോചിച്ചു നിൽക്കാതെ മുന്നോട്ടു പോവുക. ഏതെങ്കിലും ഒരു വീടിനു മുന്നിൽ ചെന്ന് കാളിംഗ് ബെല്ലിൻ്റെ ബട്ടൺ അമർത്തുക. വാതിൽ തുറന്നു പുറത്തു വരുന്നവൻ / വരുന്നവൾ നിങ്ങളെ കണ്ട് അദ്ഭുതപ്പെടുന്നു. നിങ്ങൾ അവനെ അല്ലെങ്കിൽ അവളെ കണ്ട് ആശ്ചര്യപ്പെടുന്നു…..
നെറ്റി ചുളിക്കേണ്ട, ഇതാണ് അനിരുദ്ധന് സംഭവിച്ചത്. …..