തിരിച്ചറിവിലേക്കായി

 

 

അല്ലയോ കഴുതകളേ,
പൊതുജനങ്ങളേ,
നിങ്ങളെയൊന്നുണർത്തുക
എന്ന വ്യർത്ഥമാമുദ്ദേശ്യത്തോടെ
മറ്റൊരു കഴുത എഴുതുന്നത്

ഞാനും നിങ്ങളും
കഴുതകളായി മാറികൊണ്ടിരിക്കയാണ്
അല്ല എന്നേ
കഴുതകളായി മാറികഴിഞ്ഞവരാണ്

വഴിനീളെ വിഷപാമ്പുകളാണ്
മതത്തിന്റെ കൊടിയ വിഷം ചീറ്റി
അവ എന്നേയും നിങ്ങളേയും ഭയപ്പെടുത്തുന്നു
നിന്റെ വിശ്വാസനെഞ്ചകത്തിലളളിപ്പിടിച്ച്
ചോരയൂറ്റുമട്ടകളാണവർ

അവരുടെ പക്കലൊരു കാക്കചങ്ങലയുണ്ട്
അതു നിന്റെ ചലനങ്ങൾക്കു തടയിട്ട്
നിന്റെ കാലുകളെ തളച്ചിടുന്നു
നിന്റെ വിശപ്പിനെ പോലും നിർവികാരമാക്കുന്നു
നിന്റെ കുഞ്ഞുങ്ങളുടെ വിദ്യ മുടക്കുന്നു
നിന്റെ കുഞ്ഞുങ്ങളും നാളെ
ഞങ്ങളെപ്പോലെ കഴുതകളായേക്കാം

സകലതും സ്തംഭിപ്പിക്കുമാ
ചങ്ങലയ്ക്കു പേരോ ‘ഹർത്താൽ’

നിന്റെ വിശ്വാസം, നിന്റെ ചലനങ്ങൾ
നിന്റെ സ്വാതന്ത്ര്യമതു നിന്റെയവകാശം
എഴുപതു ദശകങ്ങൾക്കു മുമ്പേ കിട്ടിയ വരദാനം
അതിനതിരിടാനാരോ മുതിരുമ്പോൾ
എന്തിനു നീ അതനുവദിക്കണം

കേരളമണ്ണിൽ കൊടും മാളങ്ങളിട്ട്
രാപ്പാർക്കാനൊരുങ്ങുമീ വിഷപാമ്പുകളെ
തീയിട്ടു തുരത്തിയില്ലേലതു മഹാപരാധം

ആരെ നീ ഭയക്കണം
എന്തിനു നീ ഭയക്കണം
കഴുതകളായി തുടരാതിരിക്കാം നമ്മുക്കിനി
കാക്കചങ്ങലകളെ പൊട്ടിച്ചെറിയാൻ
ഒരുമിച്ചിടാം നമ്മുക്കിനി

സ്തംഭനമല്ല ‘പ്രവർത്തനം’
അതാവട്ടെ നമ്മുടെ മുദ്രാവാക്യം
സമരഹിതകേരളം  അതാവട്ടെ നമ്മുടെ സ്വപ്നവും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English