ഉണങ്ങാത്ത മുറിവുകൾ

love

നീ
എന്നിലേക്ക്‌
അടുക്കുന്നത്
പേടിയാണ്

കാരണം
ഓരോ അടുപ്പവും
വേദനയുടെ ഭാരം കൂട്ടുന്നു.
തീരം വിട്ടുപോകുന്ന
തിരയെപ്പോലെ .

ഭാരവും താങ്ങി
മറ്റുള്ളവർക്ക് വേണ്ടി
ഓടുന്ന കിഴവൻ കാള
മനസ്സിൽ ഓടിക്കളിക്കുന്നു.

കടലിലെ
സുന്ദരിയായ മീനിനെ
എന്തിന്
മരുഭൂമിയിൽ
എറിയണം?

ഹൃദയങ്ങൾ
കോർക്കരുത്‌,
കോർത്താൽ
ഉണങ്ങാത്ത മുറിവുകൾ
നിശ്ചയം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here