ഉണക്ക അയല – ഒന്ന്
ഏത്തക്കായ – രണ്ടെണ്ണം
തേങ്ങ – ഒരു മുറി
കുടം പുളി – രണ്ടു ചുള
പച്ചമുളക് – മൂന്നെണ്ണം
ഇഞ്ചി – ഒരു കഷണം
മുളകു പൊടി – രണ്ടു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
ചുവന്നുള്ളി – രണ്ട് അല്ലി
ഉപ്പ്, കറിവേപ്പില, വെളിച്ചണ്ണ – ആവശ്യത്തിന്
ഉണക്ക അയല വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി നുറുക്കണം. ഇഞ്ചി പച്ചമുളക് മഞ്ഞള്‍പ്പൊടി മുളകുപൊടി ഉപ്പ് കുടം പുളി ആവശ്യത്തിനു വെള്ളം, ഇവ ചേര്‍ത്ത് മീന്‍ വേവിക്കണം. മീന്‍ മുക്കാല്‍ വേവാകുമ്പോള്‍ ഏത്തക്കായ രണ്ടിഞ്ചു നീളത്തില്‍ കനം കുറച്ച് അരിഞ്ഞ് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ കഴുകി വാരി മീനില്‍ ചേര്‍ക്കണം. കായ വെന്തു വെളളം വറ്റി വരുമ്പോള്‍ തേങ്ങ അരച്ച് കറിയില്‍ ചേര്‍ക്കണം . കറി നന്നായി തിളക്കുമ്പോള്‍ വെളിച്ചണ്ണയില്‍ ഉള്ളി കറിവേപ്പില ഇവ ചേര്‍ത്ത് താളിച്ച് ഉപയോഗിക്കാം.