പ്രസിദ്ധ ഗസൽ ഗായകൻ ഉമ്പായിയെ ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഗ്രന്ഥശാല ഹാളിൽ വെച്ച് നടന്ന സമ്മേളനം ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ഉസ്സൻ മെഹബൂബ് അദ്ധ്യക്ഷനായിരുന്നു. വേണു വി. ദേശം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എൻ.എസ്. ഡി.രാജു , നാസർ ലത്തീഫ്, പ്രദീപ് അഷ്ടമിച്ചിറ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എം.ശങ്കരൻ സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് ഉമ്പായിയുടെ സഹോദരി പുത്രൻ സാദിക്കിന്റെ നേതൃത്വത്തിൽ ഗസലുകൾ അവതരിപ്പിച്ചു.
Click this button or press Ctrl+G to toggle between Malayalam and English