ഉള്ളൂർ സ്‌മാരക സാഹിത്യ പുരസ്‌കാരം കവി അസീം താന്നിമൂടിന്റെ “മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത്’എന്ന കൃതിക്ക്. 15,000 രൂപയും കാരയ്‌ക്കാമണ്ഡപം വിജയകുമാർ രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം. പ്രൊഫ. എ ജി ഒലീന, ഡോ. എം എ സിദ്ദിഖ്, വി എസ് ബിന്ദു എന്നിവരായിരുന്നു ജൂറി.
ദേശാഭിമാനിയുടെ നെടുമങ്ങാട് ഏരിയ ലേഖകൻകൂടിയാണ് അസീം. ആഗസ്റ്റിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. മൂലൂർ സ്‌മാരക പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക അവാർഡ്, പൂർണ ആർ രാമചന്ദ്രൻ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ മരത്തിനെ തിരിച്ചുവിളിക്കുന്ന വിത്ത് എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.