ഉൽഘാടന മഹാമഹം

fb_img_1444472548715

ദിവസങ്ങൾ പലതായി പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗങ്ങളും തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങിയിട്ട്. കക്ഷി ഭേദമന്യേ ആലോചന ഒറ്റയ്ക്കും കൂട്ടായും നീണ്ടു. മീനച്ചൂടിൽ ചുട്ടു പഴുത്ത അന്തരീക്ഷത്തിൽ ആലോചനയുടെ ചൂട് കൂടിയായപ്പോൾ പലതവണ പഞ്ചായത്ത് കമ്മറ്റി സംഘർഷ ഭരിതമായി.വാഗ്വാദങ്ങൾ നീണ്ടു പോയെങ്കിലും ഇനിയുമൊരു തീരുമാനമായില്ല. പഞ്ചായത്തു വക പൊതു ശ്മശാനത്തിന്റെ ഉൽഘാടനം എങ്ങനെ നടത്തണമെന്ന തർക്കം പിന്നെയും നീണ്ടു…
ആരെക്കൊണ്ട് നടത്തിക്കണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടായില്ല. എം.എൽ.എ.തന്നെ ഏറ്റവും യോഗ്യൻ. ചായക്കടയാണെങ്കിൽ ചായ കുടിച്ച് ഉൽഘാടനം നടത്താം. സ്വർണ്ണക്കടയാണെങ്കിൽ സ്വർണ്ണം വാങ്ങിച്ച് ഉൽഘാടനം നടത്താം. ബാർബർ ഷാപ്പാണെങ്കിൽ മുടി വെട്ടിച്ച് സമാരംഭം കുറിക്കാം.ഇനി ബാർ ഉൽഘാടനമാണെങ്കിൽ തന്നെ ഇത്രയും പ്രശ്നമില്ല.ഒരു പെഗ്ഗ് കുടിച്ച് കൊണ്ട് പ്രജകൾക്ക് തുറന്നു കൊടുക്കാം.അങ്ങനെ നോക്കുകയാണെങ്കിൽ എം.എൽ.എ.മരിച്ചിട്ട് അദ്ദേഹത്തെ സംസ്കരിച്ച് ഉൽഘാടനം നടത്തുകയാണ് ശരിയായ നടപടി.പക്ഷേ അതിനു വേണ്ടി മരിക്കാൻ എം.എൽ.എയോട് പറയാൻ പറ്റുമോ?
അല്ലെങ്കിൽ എം.എൽ.എ.മരിക്കുന്നതും നോക്കി കാത്തിരിക്കണം.’’തൽക്കാലം വല്ല റിബൺ മുറിച്ച് ജനങ്ങൾക്ക് അല്ല ശവങ്ങൾക്ക് തുറന്നു കൊടുക്കാം’’ മുതിർന്ന ഒരംഗം അഭിപ്രായപ്പെട്ടു.’’അതു ശരിയാകില്ല’’ പ്രതിപക്ഷ നേതാവ് ഇടപെട്ടു.
’’എന്നാൽ താൻ ചത്തിട്ട് ഉൽഘാടനം നടത്താം’’ സഹി കെട്ട ഒരു ഭരണപക്ഷ അംഗം വിളിച്ചു പറഞ്ഞു. പിന്നെ വാക്കേറ്റമായി,കയ്യേറ്റമായി,കൂട്ടത്തല്ലായി.പഞ്ചായത്ത് കമ്മറ്റി ആശുപത്രിയിലേക്ക് മാറി. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു.തലയ്ക്ക് അടിയേറ്റ ഒരു മെമ്പർ പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു.പഞ്ചായത്ത് ശ്മശാനത്തിന്റെ ഉൽഘാടനം എങ്ങനെ നടത്തണമെന്നതിനെപ്പറ്റി. പിന്നെ ആർക്കും തർക്കമുണ്ടായില്ല.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭഗവാന്റെ മരണം
Next articleചിതലുകൾ
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English