യുകെ റോയൽ ഗോൾഡ് മെഡൽ

 

 

പ്രമുഖ ഇന്ത്യന്‍ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷിക്ക് (94) ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ ഗോള്‍ഡ് മെഡല്‍. എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടിഷ് ആര്‍ക്കിടെക്ട്‌സ് (ആര്‍ഐബിഎ) നല്‍കി വരുന്ന പുരസ്‌കാരം വാസ്തുശില്‍പ മേഖലയില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നാണ്.

വാസ്തുവിദ്യാരംഗത്തെ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയ വിഖ്യാത ആര്‍ക്കിടെക്ടാണ് ബാലകൃഷ്ണ വിതാല്‍ദാസ് ദോഷി എന്ന ബി.വി ദോഷി. അന്താരാഷ്ട്രവാസ്തുവിദ്യാരംഗത്തെ ആധുനികപ്രവണതകള്‍ പ്രാദേശിക ചേരുവയോടെ അവതരിപ്പിച്ച ദോഷി വാസ്തുവിദ്യാരംഗത്ത് തെക്കന്‍ ഏഷ്യന്‍ മേഖലയിലെ പ്രധാന വ്യക്തിത്വമാണ്. പൂനെ സ്വദേശിയായ ബി.വി ദോഷി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട ആര്‍ക്കിടെക്ട് കൂടിയാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here