സാമൂഹ്യമാനവികവിഷയങ്ങളിൽ ജൂൺ 2019ൽ നടത്തുന്ന യു. ജി. സി. നെറ്റ് പരീക്ഷയ്ക്ക് പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവ. സംസ്കൃതകോളേജ് ലേണിങ്ങ് മാനേജ്മെന്റ് സിസ്റ്റം വിവിധ പഠനവകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര ഓൺലൈൻ പരിശീലനം ആരംഭിക്കുന്നു. പേപ്പർ ഒന്ന് ജനറൽ, പേപ്പർ രണ്ട് മലയാളം, കോമേഴ്സ്, ഇക്കണോമിക്സ്, അറബിക്ക് എന്നീ വിഷയങ്ങൾക്കാണ് പരിശീലനം. ഓൺ ലൈൻ പരിശീലന ത്തോടൊപ്പം തെരഞ്ഞെടുത്ത വിഷയങ്ങൾക്ക് കോണ്ടാക്റ്റ് ക്ലാസ്സും നടത്തുന്നതാണ്. ക്ലാസ്സുകൾ മാർച്ച് ഒന്നിന് ആരംഭിക്കും. സെറ്റ് അടക്കമുള്ള സമാന മൽസരപരീക്ഷകൾക്കും ഈ പരിശീലനം ഉപകരിക്കും.
യു.ജി.സി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി മാറിയ സാഹചര്യത്തിൽ യു.ജി.സി. മാതൃകയിലുള്ള ഓൺ ലൈൻ പരീക്ഷാപരിശീലനം വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടും. വെർച്വൽ ഇന്ററാക്റ്റീവ്ക്ലാസ്സുകൾ, വീഡിയോ ക്ലാസ്സുകൾ, പഠനക്കുറിപ്പുകൾ, ഡിസ്കഷൻ ഫോറം, ചാറ്റ് മുറികൾ, മാതൃകാപരീക്ഷകൾ, പരീക്ഷാപരിശീലനം, ടൈ മാനേജ്മെന്റ് പരിശീലനം, സംശയനിവാരണങ്ങൾക്കായി മെസെഞ്ചർ സംവിധാനം, അധികവായനയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ ഈ ഓൺലൈൻ കോഴ്സിന്റെ ഭാഗമാണ്. പ്രത്യേക മൊബൈൽ ആപ്പ് വഴിയും കോഴ്സുകൾ ആക്സസ്സ് ചെയ്യാവുന്നതാണ്. ഓൺലൈൻ പരിശീലനം കൂടാതെ രണ്ട് പേപ്പറുകൾക്കും പ്രത്യേക കോണ്ടാക്റ്റ് ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. പരീക്ഷാദിനം വരെ കോഴ്സ് തുടരുന്നതാണ്.
പരിശീലനത്തിനു ചേരാനാഗ്രഹിക്കുന്നവർ വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി www.sngscollege.org എന്ന കോളേജ് വെബ് സൈറ്റിലെ UGCNETCOACHING എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 26. ബന്ധപ്പെടാവുന്ന നമ്പറുകൾ 949636308, 9961214020 9037852621, 9446347278, 9496870124, 9846291490, 9037471949, 9037852621