ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന ‘ഉദയ സാഹിത്യ പുരസ്‌കാരം 2023 ‘- ലേക്ക് കൃതികൾ ക്ഷണിച്ചു. കവിത , നോവൽ , ചെറുകഥാ എന്നീ വിഭാഗത്തിലെ കൃതികൾക്ക് ഇത്തവണ അവാർഡ് നൽകും. ഓരോ വിഭാഗത്തിലെയും വിജയികൾക്ക് 11,111 രൂപയും ശില്പവും പ്രശസ്തിപത്രവും നൽകും.
എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്കാരത്തിനായി കൃതികൾ അയയ്ക്കാം. 2020 , 21 , 22 വർഷങ്ങളിൽ ആദ്യ പതിപ്പായി പുറത്തിറങ്ങിയ കൃതികളാണ് അയയ്ക്കേണ്ടത്. കൃതികളുടെ മൂന്നു പതിപ്പുകൾ താഴെ പറയുന്ന വിലാസത്തിൽ 2023 ജൂലായ് 25 – നകം അയയ്ക്കേണ്ടതാണ്.
വിലാസം :
നളിനാക്ഷൻ ഇരട്ടപ്പുഴ
പ്രസിഡന്റ്
ഉദയ വായനശാല
ഇരട്ടപ്പുഴ പി.ഒ . ബ്ലാങ്ങാട് , ചാവക്കാട്
തൃശൂർ ജില്ല, 680506