ഉടലിൽ വരി പൂത്ത കവിത

 

 

 

 

 

എൻ്റെ മരണത്തിൽ നിന്നും

എനിക്ക്,

ഉയർത്തെഴുന്നേൽക്കണം

പോലും

കഷ്ടമായി പോയല്ലോ

വളരെ കഷ്ടം തന്നെ.

ഇഴപിരിഞ്ഞ്

ഇരുകരകളിലെത്തുകയാണ്

ഉടലിൽ വരി പൂത്ത നീയും

കറു കറുത്ത വെള്ളം കൊണ്ട്

വാടി ചീഞ്ഞ ഞാനും..

ഞാനെപ്പോഴും

മറന്നു പോകുന്നു

ഉടലിൽ വരി പൂത്ത

നിനക്ക് ചുറ്റും ആയിരം

തേനീച്ചകൾ വട്ടമിട്ടു

പറക്കുന്നുണ്ടെന്ന്

അവ കവിതയുടെ

തേൻ നുണയുന്നു.

പ്രണയ കൂട്ടിൽ

അത്

നട്ടപ്പാതിരക്കൊളിപ്പിക്കുന്നു.

ഞാനിപ്പോഴും

മറന്നു പോകുന്നു.

കവി ക ളു ടെ

ക ര ളാ യ ക ര ളിൽ

ആർത്തലച്ചപേമാരി

എൻ്റെ കണ്ണൊഴുക്കി കളഞ്ഞെന്ന്

എൻ്റെ ചുണ്ട് പശപ്പുള്ള

പുഴ മണ്ണുകൊണ്ടട ച്ചെന്ന്

കണ്ണൊഴുകി പോയതോ?

രക്ത ചന്ദനം

വിലക്കുന്ന കടലിൽ

ചുണ്ടത്തെ പുഴ മണ്ണിൽ

അപ്പൂപ്പൻ്റെ കുഴിമാടം.

എന്തോ ആവട്ടെ

എൻ്റെ കണ്ണിൽ

പ്രണയ കൂടുകൾ

പണ്ടേ പതിഞ്ഞില്ല

രഹസ്യ ചു വയുള്ള

തേൻ മധുരം

നാവിൽ തൊട്ടില്ല.

പേമാരികൾ

കുടഞ്ഞ നാട് നിന്നെ

അന്വേക്ഷിക്കുന്നു.

ഉടലിൽ വരി പൂത്ത കവിതേ

എൻ്റെ കുഞ്ഞാവ കണ്ണായി

നാടൻ നാവായി

നീ യൊരു കവിതയാകൂ.

എന്നിട്ടറിയണം

മരിക്കാൻ കിടക്കുമ്പോൾ

കണ്ണ് കുത്തി പൊട്ടിക്കുന്നവനെ

മരിച്ചിട്ടില്ലെന്ന് പറയുമ്പോൾ

നാവിൽ ശവമടക്ക് നടത്തുന്നവനെ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here