ഞാൻ നിന്നെ അറിയില്ല.
ഇടക്കിടെ അഴിച്ചുമലക്കിയും
ഉണക്കിക്കുടഞ്ഞു വീണ്ടും
എന്നെ നിന്നിൽ ഒളിപ്പിക്കുകയാണെങ്കിലും
നിന്നെ ഒട്ടും തന്നെ തിരിച്ചറിയുന്നില്ല
എന്നെ ഞാൻ കഴുകുന്നില്ല
കോതുന്നില്ല
മിനുക്കുന്നില്ല
ഒരു മായപ്പൊടിയും പൂശുന്നില്ല
പഴകിപ്പൊട്ടി
അഴുകിക്കീറി
ഉടൽപ്പെരുമയിൽ
ഒളിച്ചിരുന്ന്
ഞാനെന്നെ എന്നും
കണ്ടും കണ്ട്
പുച്ഛിക്കുന്നു…
ഉടലേ,
നീയെനിക്കൊട്ടും ചേരില്ലെന്ന്
ചൊറിഞ്ഞു പറഞ്ഞ്
… നീ മാറിക്കൂടെ എന്ന്
വാശിച്ചോദ്യമിട്ട്
എന്നെ
എന്നുമെന്നും അകത്തിരുത്തി നീ
നിനക്കും ഇനിയൊന്നു മാറിക്കൂടെ …?