ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ ചലച്ചിത്രം ‘ഉടൽ’ ടീസർ പുറത്തിറക്കി. പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കാൻ എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവുമാണ് പ്രേക്ഷകരെ ഞെട്ടിക്കുക. മേയ് ഇരുപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിച്ച് രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം. മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാൻസിസ് ആണ് സംഗീതം സംവിധാനം.