വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ ബാല്യകാല സഖിയുടെ പേരിൽ അദ്ദേഹത്തിൻറെ ജന്മനാട് നൽകുന്ന പുരസ്‌കാരം യു .കെ .കുമാരന്.
മലയാള ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയവർക്കാണ് ഈ അവാർഡ് നൽകപ്പെടുന്നത് . കാലിക്കറ്റ് സർവ്വകലാശാല ബഷീർ ചെയർ മേധാവി ഡോ. എംഎം ബഷീർ ചെയർമാനും ഭാരത് വിഷൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ , പ്രൊ.എംഎം റഹ്‌മാൻ,എം സരിതവർമ്മ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് യുകെ കുമാരനെ തിരഞ്ഞെടുത്തത്.
10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ബഷീറിന്റെ 23 -ാം ചരമവാർഷിക ദിനമായ ജൂലൈ അഞ്ചിന് തലയോലപ്പറമ്പിൽ വെച്ച് സമ്മാനിക്കും.