മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന് ഡിസംബര്‍ 30-ന് സമർപ്പിക്കും

 

2019-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ.ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.ശങ്കരപ്പിള്ള( ചെയര്‍മാന്‍), സാറാ ജോസഫ്, ആഷാ മേനോന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ഡിസംബര്‍ 30-ന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here