ഇന്നലെ അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ യു.എ ഖാദറിന്റെ സംസ്‌കാരം ഇന്ന്. കോഴിക്കോട് തിക്കോടിയിലെ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. രാവിലെ പത്തിന് മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. ദീര്‍ഘനാളായായി അദ്ദേഹം ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.