ഫിനിക്സ് ഫൗണ്ടേഷന്റെ ഇത്തവണത്തെ യു.എ. ബീരാൻ സാഹിബ് പുരസ്കാരം ഇ.ടി. മുഹമ്മദ് ബഷീറും , ദീപ നിശാന്തും ചേർന്ന് പങ്കിട്ടു. ഇന്നലെ മലപ്പുറം റോസ് ലേഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ ഇരുവരും അവാർഡ് ഏറ്റു വാങ്ങി.
സമൂഹത്തിൽ മാറ്റത്തിന് വേണ്ടി നിരന്തരം ശബ്ദിക്കുന്ന എഴുത്തുകാരി എന്ന നിലയിലാണ് ദീപ നിശാന്തിനെ അവാർഡിനായി തിരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തമാണ് ഇ. ടി .മുഹമ്മദ് ബഷീറിന് അവാർഡ്നേടിക്കൊടുത്തത്. ചടങ്ങിനോടാനുബന്ധിച്ചു അസഹിഷ്ണുതയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പ്രഭാഷണവും നടന്നു.