രണ്ട് കവിതകൾ

1. പ്രഭാതം

മങ്ങിയ പ്രഭാതത്തിലറിഞ്ഞു
ജീവ തന്മാത്രയിലേക്കൊരു
പ്രകാശകണം വീണാലെ
ജീവിതത്തിൻ ഭ്രൂണം
വളരുകയുള്ളുവെന്ന്

2. മഴപറഞ്ഞത്‌

പേമാരി അടങ്ങിയപ്പോൾ
കനമുള്ള ശബ്ദത്തിൽ
മഴ പതുക്കെ പറഞ്ഞു
നോവിൻ ലോലഭാവമാണെല്ലാം
ഉണർത്തുന്നതെന്ന്‌

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here