ലോകം
“നീ മാത്രമാണെന്റെ ലോകം..”
അവൻ ചെവിയിൽ മന്ത്രിച്ചപ്പോൾ
അവൾ വല്ലാതെ സന്തോഷിച്ചു.
ലോകം തങ്ങളിലേക്ക് ചുരുങ്ങുന്നതായി
അവൾക്ക് തോന്നി.
ഒരിക്കൽ വേറൊരാളോടൊപ്പം കറങ്ങുന്നത്
കണ്ടപ്പോൾ അവനോട് ചോദിച്ചു..
പതുക്കെയാണ് അപ്പോഴും അവൻ മന്ത്രിച്ചത്
ലോകം എത വിശാലം പ്രിയേ..
സങ്കുചിതമാകരുത് നമ്മുടെ മനസ്സ്
പ്രകാശനം
പുസ്തകത്തിന്റെ കവർ
പേജ് ഫെയ്സ് ബുക്കിൽ
പ്രകാശനം ചെയ്തു.
ആർഭാടമായി പുസ്തക
പ്രകാശനവും നടന്നു.
തിരക്കിനിടയിൽ അപ്പോഴും ആരാലും
വായിക്കപ്പെടാതെ പുസ്തകത്തിനുള്ളിലെ
അക്ഷരങ്ങൾ .