സ്വാതന്ത്ര്യം
സ്വാതന്ത്ര്യം തന്നെ അമൃതം
എന്ന്
നീട്ടിപ്പാടുകയും
സൗഹൃദത്തിന്റെ ആവശ്യകത
ഊന്നിപ്പറയുകയും ചെയ്ത്
വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്
അയൽക്കാരൻ
വീടിനു മുന്നിലൂടെ വഴി നടക്കുന്നത് കണ്ടത്
മേലിൽ ഈ വഴി നടക്കരുതെന്ന് പറഞ്ഞ്
അവനെ
വിരട്ടിയപ്പോൾ
മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം.
പുസ്തകം
പുതിയ ഷോകേസ് പണിതപ്പോൾ
ഭർത്താവ് പറഞ്ഞു,
ഷോകേസ് പുസ്തകം വെക്കാൻ
പറ്റുന്നതാകണം.
പണ്ട് പുസ്തകം വായിക്കാനുള്ളതായിരുന്നു
ഇപ്പോൾ കാണിക്കാനുള്ളതായി.