1. അനുഭൂതി
ചുവന്നാൽ ചെമ്പരത്തി പൂവാകും
മുള്ളുകൾ വിടർത്തിയാൽ പനിനീർ ചെടിയാകും
നനഞ്ഞാൽ തളിരായ് നാണിച്ചു നിൽക്കും
ഒരുനാളും കനിയാകില്ലെന്നറിയുമ്പോഴും
നയനങ്ങൾ നിന്നെ കൊതിക്കുന്നു
2. ഇല
അടർന്നു വീഴുന്നത് സ്വാഭാവികം
കാട്ട് തീയിൽ നീ കരിഞ്ഞു പോയല്ലോ
നിൻെറ സൂര്യൻ ഇനിയും അസ്തമിച്ചീല
പകലുകളുണ്ടെത്രയോ ,
നീ ഉണങ്ങാനാകും മുൻപേ കരിഞ്ഞല്ലോ