1. ഐസൊലേഷൻ
—————————-
കനംതൂങ്ങിയിരിക്കുകയാണി-
ന്നീ ഓരോ ദിനരാത്രങ്ങൾക്കും…
ഇനിയെന്തെന്ന ചോദ്യവും-
തോളിലേറ്റി ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങൾ….
ലോകം വിയർപ്പുത്തുള്ളികളെ താരാട്ടുമ്പോൾ അണയാ-
തെയെരിയുന്ന പ്രതീക്ഷയുടെ മെഴുകുതിരി നാളങ്ങളിനിയും ബാക്കി…..
നിശബ്ദത തളംകെട്ടിനിൽക്കുന്ന മുറികളിലൊരു-
കുരുക്കിലാടി മറയുന്ന തണുത്തുറഞ്ഞ ശരീരങ്ങൾ വേറെയും….
തോറ്റുപോയൊരുവന്റെ ഉണർത്തുപ്പാട്ടുപോലെ-
ശേഷിച്ച ജീവിതം ബാക്കിയാക്കി ചിലരും……..
മാറ്റത്തിൻ മാറ്റൊലിയറിയതെ-
മാറുകയാണിന്നീ ഓരോ ദിനങ്ങളും…
2. പ്രതീക്ഷ
————-
അവൾ ,
ഇനിയും
കായ്ക്കും പൂക്കും
കൂടുതൽ ശക്തമായി
വേരുകൾ ഉറപ്പിക്കും
വീണ്ടും വീഴാതെ
തലയുയർത്തി നില്ക്കുമവൾ!!
അവളുടെ,
ചില്ലകളിൽ പുതിയ
കൂടുകൾ ഉയരും
കാഹളം മുഴങ്ങും
കാത്തിരിപ്പിന് വിട-
യെന്ന്ചൊല്ലി മഴ-
ക്കാറുകൾ പെയ്യും!!
ഒഴുകിയൊലിക്കുന്ന
ഓരോ തുള്ളികളും
പറയും
അതിജീവനത്തിൻ
ഇന്നലകളെകുറിച്ച്!!
ഇന്നലേകൾ സൂക്ഷി-
ക്കാൻനൽകിയ
അനുഭവങ്ങളെ കുറിച്ച്,
ഇന്നലെകൾ ചൊല്ലിപഠിപ്പിച്ച
നല്ല പാഠങ്ങളെ കുറിച്ച്!!
അവളിൽ,
ഓരോ പൂവിടരുമ്പോഴും
വിസ്മരിക്കാം കരിനിഴലാൽ
കനംതൂങ്ങിയ പേക്കിനാക്കളെ!!
സ്മരിക്കാം നല്ല
നാളേക്കായുള്ള
പകൽകിനാക്കളേ!!
പുതിയ പിറവിയുടെ
ഒരുക്കത്തിലാണവൾ!!
അവൾ,
ഇനിയും
കായ്ക്കട്ടെ
പൂക്കട്ടെ
സുഗന്ധം
പരക്കെ
പരത്തട്ടെ
നല്ല നാളേക്കായി…..!!
????❤️