പലായനം
ഒരു കരയിൽ നിന്ന് മറുകരയിലേക്കു,
മിച്ചമുള്ള ശ്വാസം തമ്മിൽ പകുത്തു നൽകി
പലായനം
തൊണ്ടയോട് തൊണ്ട ചേർത്ത്
വയറിനോട് വയർ ചേർത്ത്
വിശപ്പും ദാഹവും ഞാനും അവളും ശമിപ്പിക്കും
കാലിലെ ഷൂസൂരി കപ്പലാക്കും
കടലിലെന്ന പോലെ അതെന്റെ ഉള്ളം കയ്യിൽ അടിയുലയും
കൈകൾ വീശിയവൾ തിരമാല തീർക്കും
അന്ത്യ ശ്വാസം വലിക്കുന്ന കണ്ണുകൾ
കേടുവന്ന ദിശായന്ത്രം പോലെ
ജീവന്റെ കര തിരയും
മരണമെന്ന സ്വാതന്ത്രത്തിനു വേണ്ടി
അവർ മുറവിളി കൂട്ടും
വീശി തളർന്ന തിരമാല കൈകളുമായി
അവൾ എന്നെ നോക്കും
ഇനിയും നടന്നു തീർക്കേണ്ട പാദങ്ങളുടെ
വിയർപ്പു മണം ഷൂസിൽ നിറയുന്ന പോലെ
മൂകാരവം
ജനസാഗരത്തിനുള്ളിൽ,പഴുത്തു പവിഴപ്പുറ്റു പോലുള്ള മുറിവുകളിൽ,ചെറു ചിപ്പികളുരഞ്ഞു പൊട്ടുന്ന വേദനയിൽ,നിശബ്ദ്ധയാക്കപെട്ടശംഖാണവൾനിറം മാറുംകയങ്ങളിൽ,അസ്ഥി മാത്രമായ നിദ്രയിൽ,ഒരു കുഞ്ഞുറക്കത്തിൻ്റെമാംസവശേഷിപ്പിപ്പതുണ്ടോയെന്ന്,പരതുകയാണവൾനീരാളി പിടുത്തങ്ങളിൽ,നീറി നീറി ഉറയുന്ന നോവിൻ്റെ നിലച്ച കല്ലുകൾ, പെറുക്കിയെടുക്കാം ,ഇവിടെ നിന്നൊരുപാട്.ചത്തു ചത്തങ്ങനെപിറക്കുന്നു ഭ്രൂണത്തിൽ,ശ്വാസമതിലൊരു കുഞ്ഞു പെൺവേരിൻറെ മർമ്മരംഅലിഞ്ഞില്ലാതെയാകുന്നുജനസാഗ-രഗർജ്ജനത്തിൽ