കവിതയിലെ വ്യത്യസ്ത വഴികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പ്രാദേശിക ഭാഷയില്‍ എഴുതിതുടങ്ങുന്ന പുതിയ കവികള്‍ക്ക് കൂടുതല്‍ വേദികൾ നൽകുക എന്ന ലക്ഷ്യത്തോടെയും ആരംഭിച്ച യുവ കവികൾക്ക് വേണ്ടിയുള്ള യുവ കവികളുടെ സംഘടനയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കവിത.
കവിതയ്ക്ക് വേണ്ടി ചര്‍ച്ചകള്‍, ചൊല്ലരങ്ങുകള്‍ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ മുന്നോട്ട് വയ്ക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
കവികള്‍ ചിത്രകാരന്മാര്‍ ശില്‍പ്പികള്‍ മുതലായി കലയുടെ വിവിധ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് കൂടിയിരിക്കാനും സംവദിക്കാനുമുള്ള വേദികള്‍ സൃഷ്ടിക്കുക എന്നതും സംഘടനയുടെ ലക്ഷ്യങ്ങളാണ് ഇരുപത്തൊന്നാം നൂറ്റാണ്ട് കവിതയുടെ കേരളത്തിലെ ആദ്യ കവിതാവതരണം മാര്‍ച്ച് 4ന് പാലാരിവട്ടത്തുള്ള കഫെ പപ്പായയില്‍ ആറു മണി മുതല്‍ നടക്കും . ഒന്‍പത് കവികളാണ് കവിതകൾ അവതരിപ്പിക്കുന്നത്