സിംലയിലെ ടണൽ 33 പ്രേതബാധയുണ്ട് എന്ന് വിശേഷിപ്പിക്കുന്ന ഒരു റെയിൽവേ തുരങ്കമാണ് . ആദ്യം തുരങ്ക നിർമ്മാണത്തിൽ പരാജയപ്പെട്ട എൻജിനീയർ കേണൽ ബാരോഗ് ടണലിന് ഉള്ളിൽ വച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു .
പിന്നീട് എച്ച് എസ് ഹെർലിങ്ടൻ എന്ന പുതിയ എൻജിനീയർ ആണ് ബാബാ ഭൽക്കു എന്ന മന്ത്രവാദിയുടെ സഹായത്തോടെ തുരങ്കനിർമ്മാണം പൂർത്തിയാക്കിയത്. ബാബയ്ക്കുള്ള ബഹുമാന സൂചകമായി ഒരു റെയിൽവേ മ്യൂസിയം അവിടെയുണ്ട് .
ഈ തുരങ്കമാണ് ടണൽ 33 എന്ന പുസ്തകത്തിന്റെ ഭൂമിക. കേണൽ ബാരോഗ് പ്രേതങ്ങൾക്കു വേണ്ടിയുള്ള ലോഡ്ജ് നിർമ്മിക്കുന്നത് ഇവിടെയാണ്.
ടണൽ 33 എന്ന കിങ് ജോൺസിന്റെ കവിത അത് ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. നിലവിലുള്ള ഒരു തുരങ്കത്തെ ചുറ്റിപ്പറ്റി ഉള്ള കഥകളെ കവിതയാക്കി വികസിപ്പിക്കുകയായിരുന്നു കവി ചെയ്തത്.
ഇന്നലെ സാഹിത്യ അക്കാദമി അങ്കണത്തിൽ വെച്ച് ടണൽ 33 പ്രകാശിപ്പിക്കപ്പെട്ടു.ചങ്ങമ്പുഴ ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ ജയശങ്കർ എസ് അറക്കൽ, സിവിക് ചന്ദ്രൻ, വിനോദ് വാക്കയിൽ, അജിത ടിജി, ചിഞ്ചു അശ്വതി എന്നിവർ പങ്കെടുത്തു.
സിവിക് ചന്ദ്രനാണ് പുസ്തകത്തിന് അവതാരിക ഒരുക്കിയത്,ഷമീന ബീഗമാണ് പഠനം.ലീഫ് ബുക്ക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ വില 160 രൂപയാണ്