ടി.എസ് എലിയറ്റ് കവിതാ പുരസ്കാരത്തിന് ബ്രിട്ടീഷ്- ഇന്ത്യൻ കവയിത്രിയായ ഭാനു കപിൽ അർഹയായി. ‘How to Wash a Heart’ എന്ന കവിതയാണ് ഏക കണ്ഠേന ജൂറി തിരഞ്ഞെടുത്തത്. ഇംഗ്ളീഷ് റാഡിക്കൽ കവിതാശാഖയിൽ പ്രസിദ്ധീകരിച്ച കവിത പ്രമേയമാക്കിയിരിക്കുന്നത് വെളളക്കാരിയായ ആതിഥേയയും താവളം കണ്ടെത്താൻ പരിശ്രമിക്കുന്ന കുടിയേറ്റക്കാരനും തമ്മിലുള്ള അസുഖകരമായ അവസ്ഥയെയാണ്.
”അതിഥിയാവുകയെന്നാൽ തളർച്ചയാണ് ,മറ്റൊരാളുടെ വീട്ടിൽ
എന്നെന്നേയ്ക്കുമായി.” ജൂറി അധ്യക്ഷയായ കവയിത്രി ലാവിനിയ ഗ്രീൻഗ്ളോ ‘ഹൗ റ്റു വാഷ് എ ഹാർട്ടി’ലെ വരികൾ പ്രത്യേകമെടുത്ത് ചൊല്ലിക്കൊണ്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ‘അതിഭയങ്കമായ’ കവിത എന്നു വിശേഷിക്കപ്പെട്ട ‘ഹൗ റ്റു വാഷ് എ ഹാർട്ട്’ വളരെ പ്രചാരം നേടിയ കവിതയാണ്.